ഡമ്മികൾക്കായി എങ്ങനെ റമ്മി ഗെയിം ഓൺലൈനിൽ കളിക്കാം

ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള റമ്മി വളരെ ജനപ്രിയമായ ചീട്ടുകളിയാണ്. എന്നാൽ തുടക്കക്കാർക്ക് റമ്മി കളി പഠിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. റമ്മി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു പുതുമുഖത്തിന് റമ്മി എങ്ങനെ കളിക്കാം, അതിലൂടെ എങ്ങനെ വിജയിച്ചു തുടങ്ങാം തുടങ്ങിയ കാര്യങ്ങൾ ആശങ്കയുണ്ടാക്കുന്നു? എന്നിരുന്നാലും, റമ്മി ഓൺലൈനിൽ എങ്ങനെ കളിക്കാമെന്നും റമ്മി എങ്ങനെ നന്നായി പഠിക്കാമെന്നും ഉള്ള ചില ലളിതമായ റമ്മി നിയമങ്ങൾ ആണ് ഞങ്ങൾ ഇവിടെ കൊടുക്കുന്നത്.

റമ്മി അടിസ്ഥാനപരമായി ഒരു ചീട്ടുകളിയാണ്, ഒരു കളിയിൽ നിങ്ങളുടെ കൈ മെച്ചപ്പെടുത്തി ഷോ കാണിക്കാൻ ശ്രമിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഇത് രണ്ട് തരത്തിലാണ് ചെയ്യുന്നത് -

  • ഒരു കുത്തിൽ നിന്ന് കാർഡുകൾ വലിക്കുന്നു ( കാർഡ് ഇട്ട ശേഷം ബാക്കിയുള്ളത് )
  • നിങ്ങളുടെ തൊട്ടു മുമ്പ് കളിച്ച ആൾ കളത്തിൽ എറിഞ്ഞ കാർഡ് എടുക്കുന്നു. അതോടൊപ്പം നിങ്ങളുടെ കൈയ്യിൽ നിന്ന് മറ്റൊരു കാർഡ് വിടുകയും വേണം.


ഇത് എളുപ്പമായി തോന്നുന്നുണ്ട്, അല്ലേ? കാരണം, ചീട്ട് അഥവാ കാർഡ് കൊണ്ട് റമ്മി എങ്ങനെ കളിക്കാം എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ, ഓൺലൈനിൽ റമ്മി കളി വളരെ എളുപ്പമാണ്. നിങ്ങൾ റമ്മി കളിക്കാൻ പഠിക്കാൻ തുടങ്ങുമ്പോൾ, രണ്ടോ അല്ലെങ്കിൽ 6 വരെ കളിക്കാർക്കൊപ്പമോ റമ്മി കളിക്കാമെന്ന് നിങ്ങൾക്കറിയാം (കൂടുതൽ ആളുണ്ടായാൽ കൂടുതൽ നല്ലത്, ശരിയല്ലേ?). കളിക്കാരുടെ എണ്ണവും ഗെയിമിന്റെ തരവും അനുസരിച്ച് ആകെ ഉപയോഗിച്ചിരിക്കുന്ന കുത്തുകളുടെ എണ്ണം 2-3 വരെയാകാം. ഇനി നമുക്ക് റമ്മി ഓൺലൈനിൽ എങ്ങനെ കളിക്കാമെന്ന് പഠിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കാം - ഒരു റമ്മി കളിയുടെ ലക്ഷ്യം എന്താണ്?

റമ്മിയുടെ ലക്ഷ്യം -
ശരി, എല്ലാ ഗെയിമുകളെയും പോലെ, റമ്മിയിലെ നിങ്ങളുടെ ആത്യന്തിക ലക്ഷ്യം വിജയിക്കുക എന്നതാണ്! ശരി, ഗൌരവമായി പറയുകയാണെങ്കിൽ , നിങ്ങളുടെ കാർഡുകൾ പ്രാഥമികമായി രണ്ട് തരം കോമ്പിനേഷനുകളായി തിരിച്ച് മെൽഡ് ചെയ്യുക അഥവാ പ്രഖ്യാപിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം -

  • റൺസ്/സീക്വൻസ്- മൂന്നോ അതിലധികമോ കാർഡുകൾ നിരയായി 4, 5, 6 അല്ലെങ്കിൽ 8, 9, 10, J എന്നിങ്ങനെ തുടർച്ചയായ ക്രമത്തിൽ അടുക്കുന്നതിനെയാണ് സീക്വൻസ് എന്നു പറയുന്നത്. ഇതിനെ "പ്യുവർ സീക്വൻസ്" എന്ന് വിളിക്കുന്നു. ഇടയിൽ ഒന്നോ അതിലധികമോ ജോക്കറിനൊപ്പവും ഇത് ഒപ്പിക്കാം, അതിനെ ഇംപ്യുവർ സീക്വൻസ് എന്നു പറയുന്നു
  • സെറ്റുകൾ - 7, 7, 7 പോലെ ഒരേ റാങ്കിലുള്ള മൂന്നോ നാലോ ചീട്ടുകൾ കൊണ്ട് സെറ്റ് ഉണ്ടാക്കാം


ഓൺലൈനിൽ റമ്മി കളിക്കുന്നത് എങ്ങനെയെന്ന് അറിയാൻ നിങ്ങളെ സഹായിക്കുന്ന നിയമങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ്, ഇനിപ്പറയുന്ന പദങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട് -

  • മെൽഡിംഗ് - മെൽഡിംഗ് എന്നത് നിങ്ങ കൈയിൽ ഉള്ള കാർഡുകളിലെ കോംബിനേശനുകൾ പൂർത്തിയാക്കി മേശപ്പുറത്ത് വയ്ക്കുന്നതാണിത്. മുകളിൽ വിവരിച്ചതുപോലെ, ഇവിടെ രണ്ട് വ്യത്യസ്ത കോമ്പിനേഷനുകൾ ഉണ്ടായിരിക്കണം- റണ്ണുകളും സെറ്റുകളും.
  • ലേ ഓഫ് - ഇതിനകം മേശപ്പുറത്തുള്ള ഒരു ഡിക്ലയർ/മെൽഡിലേക്ക് നിങ്ങളുടെ കയ്യിൽ നിന്ന് ഒരു കാർഡ് തള്ളുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.
  • ഡിസ്കാർഡ് - നിങ്ങളുടെ കൈയിൽ നിന്ന് ഒരു കാർഡ് തള്ളുന്നതിനെയാണ് , ഡിസ്കാർഡിംഗ് എന്ന് വിളിക്കുന്നത്. അങ്ങനെ, ഓരോ റൌണ്ട് കഴിയുമ്പോഴും നിങ്ങൾ ഒരു കാർഡ് ഒഴിവാക്കും.


റമ്മി കാർഡ് ഗെയിം കളിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനുള്ള ഞങ്ങളുടെ അടുത്ത ഘട്ടത്തിൽ, റമ്മി കളിക്കുമ്പോൾ പാലിക്കേണ്ട കുറച്ച് ലളിതമായ നിയമങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നതാണ്.

  • രണ്ട് ഡെക്ക് കാർഡുകളുടെ സഹായത്തോടെയാണ് പരമ്പരാഗത റമ്മി കളിക്കുന്നത്.
  • ജാക്ക്, ക്വീൻ, കിംഗ് തുടങ്ങിയ എല്ലാ മുഖ കാർഡുകൾക്കും എയ്സിനും 10 പോയിന്റുകളുണ്ട്. ബാക്കിയുള്ള 2,3,4,5,6,7,8,9, 10 എന്നീ കാർഡുകൾക്ക് നമ്പറുകൾക്ക് തുല്യമായ മൂല്യങ്ങളുണ്ട്.ഉദാ: സ്പേഡ് 3 നു 3 പോയിന്റുകൾ.
  • മറ്റ് സാധുതയുള്ള സെറ്റുകൾക്കും സീക്വൻസുകൾക്കുമൊപ്പം ഒരു പ്യുവർ സീക്വൻസ് നിർബന്ധമാണ്.
  • പ്യുവർ സീക്വൻസ്
    റമ്മി കളിക്കാൻ പഠിക്കാൻ നിങ്ങൾക്ക് കുറഞ്ഞത് 2 പേരും പരമാവധി 6 കളിക്കാരും കൂടെ കളിക്കാൻ ആവശ്യമാണ്. റമ്മി കളിക്കാനും ഗെയിം ജയിക്കാനും, ഒരു കളിക്കാരൻ ഒരേ സ്യൂട്ടിൽ നിന്ന് തുടർച്ചയായി മൂന്നോ അതിലധികമോ കാർഡുകൾ ഉപയോഗിച്ച് ഒരു സീക്വൻസ് ഉണ്ടാക്കണം. വൈൽഡ് കാർഡോ ( വെട്ടിയെടുക്കുന്ന ജോക്കർ) ജോക്കറോ ഉപയോഗിക്കാതെയാണ് ഈ സീക്വൻസ് ഒപ്പിക്കേണ്ടത്. അതിനെ പ്യുവർ സീക്വൻസ് എന്ന് വിളിക്കുന്നു.

    ഉദാഹരണം

    how to play rummy
  • ഇംപ്യുവർ സീക്വൻസ്
    റമ്മി ഓൺലൈനിൽ കളിക്കുന്നത് എങ്ങനെയെന്ന് അറിയാൻ നിങ്ങൾ ശരിയായ രീതിയിൽ റമ്മി കളിക്കാനും പഠിക്കണം. ഇംപ്യുവർ സീക്വൻസ് എന്താണെന്ന് നമുക്ക് നോക്കാം. ഒരേ സ്യൂട്ടിൽ നിന്ന് തുടർച്ചയായി മൂന്നോ അതിലധികമോ കാർഡുകൾ ഉപയോഗിച്ചാണ് ഇംപ്യുവർ സീക്വൻസ് തയ്യാറാക്കുന്നത്. എന്നിരുന്നാലും, ഇതിൽ സീക്വൻസ് രൂപീകരിക്കുന്നതിന് ഒരു കാർഡ് ലഭിച്ചില്ലെങ്കിലും പകരമായി ഒരു വൈൽഡ് കാർഡോ ജോക്കറോ ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം അത് നന്നായി മനസ്സിലാക്കാൻ സഹായിക്കും.

    ഉദാഹരണം

    life in rummy card game
  • സെറ്റുകൾ
    ഒരു സീക്വൻസ് എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാല്ലേ? ഇനി എന്താണ് ഒരു സെറ്റ് എന്ന് നമുക്ക് നോക്കാം. ഒരേ റാങ്കിലുള്ളതും എന്നാൽ വ്യത്യസ്ത സ്യൂട്ടുകളിൽ പെടുന്നതുമായ മൂന്നോ അതിലധികമോ കാർഡുകളുടെ ഒരു ഗ്രൂപ്പാണ് സെറ്റ്. നിങ്ങളുടെ സെറ്റ് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒന്നോ അതിലധികമോ ജോക്കർ കാർഡുകളും ഉപയോഗിക്കാം. ഈ സെറ്റുകളും ഗ്രൂപ്പുകളും ഉചിതമായി ക്രമീകരിക്കുന്നതിൽ നിങ്ങൾ വിജയിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ കാർഡുകൾ ഷേ ചെയ്ത് ഗെയിം ജയിക്കാം. ഒരു സെറ്റിന്റെ ഒരു ഉദാഹരണം ഇതാ.

    ഉദാഹരണം

    life in rummy game
  • സാധുവായ ഒരു ഷോ ഉണ്ടാക്കുന്നു

    ഖേൽപ്ലേ റമ്മി ടേബിളിൽ, ഷോ ചെയ്യുന്നതിന്, ഒരു കളിക്കാരൻ ഒരു കാർഡ് വലിച്ചതിനു ശേഷം ഫിനിഷ് ടാബ് അമർത്തേണ്ടതുണ്ട്. അവൻ കാർഡ് വലിച്ചിട്ട് ഷോയിൽ ഇടുകയും ചെയ്യാം

    ഉദാഹരണത്തിന്, 13 കാർഡ് റമ്മിയിലെന്നപോലെ, ഒരു കളിക്കാരൻ സാധുവല്ലാത്ത സീക്വൻസുകളോ സെറ്റുകളോ കൊണ്ട് ഒരു തെറ്റായ ഷോ ചെയ്താൽ, 80 പോയിന്റുകൾ പിഴ ലഭിക്കും . ഒരു കളിക്കാരൻ ഷോ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, എല്ലാ കളിക്കാരും അവരുടെ കാർഡുകൾ കാണിക്കേണ്ടതുണ്ട്.

    10 കാർഡ് റമ്മിയിൽ എങ്ങനെ സാധുതവായ ഷോ ഉണ്ടാക്കാം?
    21 കാർഡ് റമ്മിയിൽ എങ്ങനെ സാധുവായ ഷോ ഉണ്ടാക്കാം?
    27 കാർഡ് റമ്മിയിൽ എങ്ങനെ സാധുവായ ഷോ ഉണ്ടാക്കാം?
  • ഗെയിം വിജയിക്കുന്നു:

    സീക്വൻസുകളുടെയും സെറ്റുകളുടെയും രൂപത്തിൽ എല്ലാ കാർഡുകളും ക്രമീകരിച്ച ശേഷം, ഒരു കളിക്കാരൻ വിജയിയാണെന്ന് പ്രഖ്യാപിക്കുന്നതിന് കാർഡുകളുടെ ഷോ നടത്തേണ്ടതുണ്ട്. എന്നിരുന്നാലും, ഗെയിമിനിടയിൽ എപ്പോൾ വേണമെങ്കിലും ഷോ നടത്താൻ അയാൾക്ക് സാധിക്കില്ല; അവൻ തന്റെ ഊഴത്തിനായി കാത്തിരിക്കേണ്ടതുണ്ട്. അവന്റെ ഊഴം വന്നാൽ അയാൾക്ക് അവന്റെ കാർഡുകൾ കാണിക്കാൻ കഴിയും, മുകളിൽ വിശദീകരിച്ചതുപോലെ കാർഡുകൾ സാധുവായ സീക്വൻസുകളായും സെറ്റുകളായും ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, കളിക്കാരൻ ഗെയിമിൽ വിജയിക്കും.
ചുവടെയുള്ള പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന കളി വിടുത്തതിൻറെ ഡ്രോപ്പ് പോയിന്റുകൾ 13 കാർഡ് റമ്മിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡ്രോപ്പ് പോയിന്റുകൾ ഡ്രോപ്പ്101 പൂൾ റമ്മി പോയിന്റുകൾ 201 പൂൾ റമ്മി
ഫസ്റ്റ് ഡ്രോപ്പ് ( കാർഡ് വലിക്കുന്നതിന് മുമ്പ്) 20 25
മിഡിൽ ഡ്രോപ്പ് ( ഒരു കാർഡ് വലിച്ചിട്ടുണ്ടെങ്കിൽ) 40 50
10 കാർഡ് റമ്മിയുടെ ഡ്രോപ്പ് പോയിൻറുകൾ
21 കാർഡ് റമ്മിക്ക് പോയിന്റ് ഡ്രോപ്പ് ചെയ്യുക
27 കാർഡ് റമ്മിയുടെ ഡ്രോപ്പ് പോയിൻറുകൾ

തോറ്റ കളിക്കാരൻറെ പോയിന്റ് കണക്കുകൂട്ടൽ

ഒരു സാധുവായ സെറ്റ്/സീക്വൻസ് ഒഴികെ അവശേഷിക്കുന്ന എല്ലാ കാർഡുകളുടെയും മൂല്യങ്ങൾ കൂട്ടിച്ചേർത്താണ് തോൽക്കുന്ന കളിക്കാരുടെ പോയിന്റുകൾ കണക്കാക്കുന്നത്. എന്നിരുന്നാലും, അതിൽ ചില അപവാദങ്ങളുണ്ട്. ഇവ താഴെ സൂചിപ്പിച്ചിരിക്കുന്നു:
  • തോൽക്കുന്ന കളിക്കാരന് പ്യുവർ സീക്വൻസ് ഇല്ലെങ്കിൽ, അവന്റെ എല്ലാ കാർഡുകളുടെയും പോയിന്റുകൾ എണ്ണണം
  • തോൽക്കുന്ന കളിക്കാരന് രണ്ട് സീക്വൻസുകൾ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്യുവർ സീക്വൻസ് മാത്രമേ ഉള്ളൂവെങ്കിൽ, പ്യുവർ സീക്വൻസിൻറെ പോയിന്റുകൾ മാത്രം ചേർക്കില്ല.
  • 13 കാർഡ് റമ്മിയിൽ പ്രത്യേകിച്ച്, ഒരു കളിക്കാരന് 80 പോയിന്റിൽ കൂടുതൽ നേടാൻ കഴിയില്ല. ഉദാഹരണത്തിന്, തോറ്റ കളിക്കാരൻറെ കാർഡുകളുടെ ആകെ പോയിന്റുകൾ 90 ആണെങ്കിൽ പോലും, അയാൾക്ക് 80 പോയിന്റുകളേ കണക്കാക്കുകയുള്ളൂ.
  • ഒരു കളിക്കാരൻ ആവശ്യമായ എല്ലാ സീക്വൻസുകളും/സെറ്റുകളും ഉണ്ടാക്കുകയും സാധുതയുള്ള ഒരു ഷോ നടത്തുകയും ചെയ്താൽ പോലും കളിയിലെ വിജയി അയാളല്ലെങ്കിൽ 2 പോയിന്റ് ലഭിക്കും.

ഇപ്പോൾ നിങ്ങൾ ഓൺലൈനിൽ റമ്മി എങ്ങനെ കളിക്കാമെന്ന്പഠിച്ചുകഴിഞ്ഞു, ഇനി എന്തിനാണ് മടിച്ചു നിൽക്കുന്നത്, പോയി ഗെയിം ആസ്വദിക്കൂ!

Scroll To Top